'സണ്‍സ്‌ക്രീന്‍ അമ്മ എനിക്ക് അയച്ചു തന്നിട്ടുണ്ട്, എന്നാല്‍ ഞാനത് ഉപയോഗിക്കാറില്ല'; ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍

രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര കര്‍ണാടകയിലൂടെ സഞ്ചരിക്കുകയാണ്. യാത്രയ്ക്കിടെ കഴിഞ്ഞ ദിവസം രാഹുലിന് മുന്നില്‍ രസരകരമായ ഒരു ചോദ്യമെത്തി. ചര്‍മ സംരക്ഷണത്തിന് ഏത് സണ്‍സ്‌ക്രീന്‍ ലോഷനാണ് ഉപയോഗിക്കുന്നത് എന്നതായിരുന്നു ചോദ്യം.

ഭാരത് ജോഡോ യാത്രയ്ക്കിടെ കര്‍ണാടകയിലെ ഗ്രാമവാസികളോട് സംവദിക്കുകവേയാണ് രസകരമായ ചോദ്യം രാഹുലിന് നേരെ വന്നത്. ‘സണ്‍സ്‌ക്രീന്‍ അമ്മ എനിക്ക് അയച്ചു തന്നിട്ടുണ്ട്, എന്നാല്‍ ഞാനത് ഉപയോഗിക്കാറില്ല’ എന്നായിരുന്നു രാഹുലിന്റെ മറുപടി.

വെയിലേറ്റ് ചര്‍മത്തിലുണ്ടായ നിറവ്യത്യാസവും രാഹുല്‍ പ്രദേശവാസികള്‍ക്ക് മുന്നില്‍ കാണിച്ചു. സൂര്യപ്രകാശമുള്ള നിങ്ങളുടെ മുഖത്ത് സണ്‍സ്‌ക്രീനിന്റെ ആവശ്യമില്ലെന്നായിരുന്നു ഒരു യുവാവിന്റെ പ്രതികരണം. ഇതിന്റെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കടുത്ത വെയിലും മഴയും വകവെക്കാതെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3,570 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദയാത്ര കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.