റോഡ്‌ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന് കൈത്താങ്ങായി രാഹുല്‍ ഗാന്ധി; റിപ്പോര്‍ട്ടറുടെ ഷൂസും കൈയിലേന്തി അനുഗമിച്ച് പ്രിയങ്ക; നെഹ്‌റു കുടുംബത്തെ വാഴ്ത്തി സോഷ്യല്‍ മീഡിയ

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്നു വീണ്  മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്ന് വനിതാ മാധ്യമപ്രവര്‍ത്തകയടക്കം അഞ്ചോളം പേര്‍ താഴേക്ക് വീഴുകയായിരുന്നു. ഇതില്‍ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്.എന്നാല്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ ആംബുലന്‍സില്‍ കയറ്റാനും ശുശ്രൂഷിക്കാനും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ ഉടനെ സമീപത്തെ വാഹനത്തിലുണ്ടായിരുന്ന രാഹുലും പ്രിയങ്കയും ഇവര്‍ക്ക് അരികിലേക്കെത്തി വെള്ളം നല്‍കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി … Continue reading റോഡ്‌ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന് കൈത്താങ്ങായി രാഹുല്‍ ഗാന്ധി; റിപ്പോര്‍ട്ടറുടെ ഷൂസും കൈയിലേന്തി അനുഗമിച്ച് പ്രിയങ്ക; നെഹ്‌റു കുടുംബത്തെ വാഴ്ത്തി സോഷ്യല്‍ മീഡിയ