റഫേല്‍ ഇടപാട്: സിഎജി റിപ്പോര്‍ട്ട് നാളെ പാര്‍ലമെന്റില്‍ വെക്കും

Gambinos Ad
ript>

റഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് നാളെ പാര്‍മെന്റില്‍ വെക്കും. രാഷ്ട്രപതിക്ക് സമര്‍പ്പിച്ചതിന് ശേഷമാണ് ദേശീയ രാഷ്ട്രീയത്തില്‍ ഏറെ വിവാദമായ റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കുന്നത്.

Gambinos Ad

റഫാല്‍ ഇടപാടിനെച്ചൊല്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വന്‍ അഴിമതി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ സമര്‍പ്പിക്കപ്പെടുന്ന സിഎജി റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമാണ്. അതേസമയം,
റഫേലില്‍ സി.എ.ജി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിനെ സഹായിക്കാനുള്ള ശ്രമമാണെന്ന് കരുതുന്നതായി കപില്‍ സിബല്‍ ആരോപിച്ചിരുന്നു.

പ്രധാനമന്ത്രി മോദി 2015ല്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ 35 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതാണ് വിവാദത്തിന്റെ പശ്ചാത്തലം. പ്രതിരോധ ഇടപാടില്‍ പാലിക്കേണ്ട വ്യവസ്ഥാപിത രീതി പിന്തുടരാതെയായിരുന്നു വിമാനം വാങ്ങല്‍ തീരുമാനം. സവിശേഷ ആയുധസജ്ജീകരണങ്ങള്‍, പരിപാലനം, സ്‌പെയര്‍ പാര്‍ട്ട് എന്നിവ ഉള്‍പ്പെടെ ഒരു വിമാനത്തിന് 1,640 കോടി രൂപയായെന്നാണു പ്രതിരോധ വൃത്തങ്ങള്‍ അനൗദ്യോഗികമായി വെളിപ്പെടുത്തുന്നത്.

യു.പി.എ സര്‍ക്കാരിന്റെ കാലത്തു നീണ്ട കൂടിയാലോചനയ്ക്കു ശേഷം ഒരു വിമാനത്തിന് 526 കോടി രൂപ എന്ന നിലയില്‍ വാങ്ങുന്നതിന് ഏകദേശ ധാരണയായിരുന്നു. ആയുധസജ്ജീകരണങ്ങള്‍, സ്‌പെയര്‍ പാര്‍ട്ട്, പരിപാലനം എന്നിവയ്ക്കു പുറമേയായിരുന്നു ഇത്. മൂന്നിരട്ടി വിലയാണു സംശയം ജനിപ്പിക്കുന്നത്. കടുത്ത അഴിമതി ഇതിന്റെ പിന്നിലുണ്ടെന്നാണു പ്രതിപക്ഷം കരുതുന്നത്.