അഴിമതിക്കെതിരെ പറയുന്ന മോദി നേരിട്ടിടപ്പെട്ട റഫാല്‍ കരാറില്‍ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കി;അനധികൃത ഇടപെടലിന് പിഴയും വേണ്ട!

Gambinos Ad
ript>

Gambinos Ad

ചട്ടങ്ങള്‍ കാറ്റില്‍ പറത്തി പ്രധാനമന്ത്രി നേരിട്ട് നടത്തിയതായി ആരോപിക്കപ്പെടുന്ന റഫാല്‍ ഇടപാടില്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കരാറില്‍ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ തെളിവുകള്‍ ദി ഹിന്ദു ദിനപത്രം പുറത്തു വിട്ടു.

റഫാല്‍ സംബന്ധിച്ച കേസ് സുപ്രീകോടതി പരിഗണിക്കുമ്പോള്‍ ഈ വിവരം പോലും കേന്ദ്രം മറച്ചു വച്ചുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെതിരെ അന്നത്തെ പ്രതിരോധ സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന രേഖകള്‍ സഹിതം പുറത്തുവിട്ടതിന് ശേഷമാണ് മറ്റൊരു നിര്‍ണായക വെളിപ്പെടുത്തലുമായി പത്രം രംഗത്ത് വരുന്നത്. ഇതോടെ റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.

റഫാല്‍ സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്കാ സമര്‍പ്പിക്കാനിരിക്കവെയാണ് തെളിവുകള്‍ പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്. കരാറില്‍ ഏതെങ്കില്‍ തരത്തിലുള്ള അനധികൃത ഇടപെടല്‍ ഉണ്ടാവുകയോ വീഴ്ചകള്‍ സംഭവിക്കുകയോ ചെയ്താല്‍ സ്ഥാപത്തില്‍ നിന്ന് പിഴ ഇടാക്കാനുള്ള നിര്‍ണായക വ്യവസ്ഥയാണ് കേന്ദ്രം ഇടപെട്ട് ഒഴിവാക്കിയത്. ഇതനുസരിച്ച് അനധികൃത ഇടപെടല്‍ നടന്നാല്‍ ദസ്സോ ഏവിയേഷനില്‍ നിന്ന് പിഴയിടാക്കാനാവില്ല. ഇങ്ങനെ കരാറില്‍ അടിമുടി ഇടപെടലുകള്‍ ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്നത്.