424 വിഐപികളുടെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

സംസ്ഥാനത്തെ 424 വിഐപികളുടെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ. നിലവിൽ പോലീസ് ഉദ്യോഗസ്ഥരും, മത, രാഷ്ട്രീയ നേതാക്കളും മുൻ എംഎൽഎമാരും സർവീസിലുള്ളവരും, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ സുരക്ഷയാണ് സർക്കാർ പിൻവലിച്ചിരിക്കുന്നത്.

ദേരാ രാധാ സ്വാമിനി, ബിയാസ് എന്നിവരുടെ സുരക്ഷയിൽ നിന്ന് പത്ത് പേരെയും. മജിത എംഎൽഎ ഗനീവ് കൗർ മജിതിയയുടെ സുരക്ഷയിൽ നിന്ന് രണ്ട് പേരെയും. പഞ്ചാബ് മുൻ ഡിജിപി പിസി ദോഗ്രയുടെ സുരക്ഷയിൽ നിന്ന് ഒരാളെയുമാണ് പിൻവലിച്ചിരിക്കുന്നത്.

നിലവിൽ സിഎംഒയിൽ ചുമതലയേറ്റ എഡിജിപി ഗൗരവ് യാദവിന്റെ ഭാര്യാപിതാവാണ് ജിപി പിസി ദോഗ്ര. പിൻവലിച്ച എല്ലാ ഉദ്യോഗസ്ഥരും ശനിയാഴ്ച ജലന്ധർ കാന്റിലെ പ്രത്യേക ഡിജിപിക്ക് റിപ്പോർട്ട് ചെയ്യും.

ഭഗവന്ത് മൻ നയിക്കുന്ന ആം ആദ്മി പാർട്ടി ഭരണത്തിയതോടെ നിരവധി പ്രമുഖരുടെ സുരക്ഷയാണ് പഞ്ചാബ് സർക്കാർ പിൻവലിച്ചത് കഴിഞ്ഞമാസം 184 വിഐപികൾക്കുള്ള സുരക്ഷ പിൻവലിച്ചിരുന്നു.

മുൻമുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, ഗുർദർശൻ ബ്രാർ തുടങ്ങിയവരുടെ കുടുംബാംഗങ്ങളുൾപ്പെടെ മുൻ മന്ത്രിമാർക്കും എം.എൽ.എ. മാർക്കും കുടുംബാംഗങ്ങൾക്കുമുള്ള സുരക്ഷയാണ് അന്ന് പിൻവലിച്ചത്.

മാർച്ചിൽ 122 പേരുടെ സുരക്ഷ ക്രമീകരണങ്ങളാണ് പിൻവലിച്ചത് അന്ന് എം.പി.മാരുടെയും എം.എൽ.എ.മാരുടെയും സുരക്ഷ സർക്കാർ പിൻവലിച്ചിരുന്നത്.