ആഫ്രോ-അമേരിക്കൻ വംശജന്റെ കൊലപാതകം; അമേരിക്കയിൽ വൻ പ്രതിഷേധം

ആഫ്രോ-അമേരിക്കൻ വംശജനെ കാൽമുട്ട് കൊണ്ട് പൊലീസുകാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രദേശത്ത് വൻ പ്രതിഷേധം. അമേരിക്കയിലെ മിനിയാപോളിസിലാണ് സംഘർഷം അരങ്ങേറിയത്.

പൊലീസ് സ്റ്റേഷൻ പരിധിയിലെ കെട്ടിടം പ്രക്ഷോഭകാരികൾ പൂർണമായും അ​ഗ്നിക്കിരയാക്കി. ആദ്യം സമാധാനപരമായി മുദ്രാവാക്യം വിളിച്ച പ്രക്ഷോഭകർ പിന്നീട് പൊലീസിന് നേരെ തിരിയുകയായിരുന്നു.

പലചരക്ക് കടയിലെ തട്ടിപ്പ് അന്വേഷിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയത്.

Read more

പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പൊലീസ് ഗ്രനേഡും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു. പ്രതിഷേധം നിയന്ത്രണാതീതമാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ വ്യാപക കവർച്ചയും അരങ്ങേറി.