ഡിസ്‌കൗണ്ട് സെയില്‍: ആമസോണിനും ഫ്ളിപ്പ്കാര്‍ട്ടിനും എതിരെ അന്വേഷണം

ഇ-കൊമേഴ്‌സ് രംഗത്തെ ഭീമന്മാരായ ആമസോണിനും ഫ്ളിപ്പ്കാര്‍ട്ടിനുമെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷണത്തിന് (സി.സി.എ) ഉത്തരവിട്ടു. കമ്പനികള്‍ ഇ-കൊമേഴ്സ് വ്യാപാര ചട്ടം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ വ്യാപാര സംഘടനകള്‍ നല്‍കിയ പരാതിയിലാണ് സി.ബി.ഐ അന്വേഷണം.

വന്‍ തുക കിഴിവ് നല്‍കിയുള്ള ഫ്ളിപ്പ്കാര്‍ട്ടും ആമസോണും ഉപഭോക്താക്കള്‍ക്ക് കിഴിവ് നല്‍കുന്നതും പ്രത്യേക കമ്പനികളുടെ മൊബൈല്‍ ഫോണ്‍ കമ്പനി സൈറ്റുകള്‍ വഴി മാത്രം വില്‍ക്കുന്നതും സി.സി.ഐ അന്വേഷിക്കും.

Read more

ചെറുകിട വ്യാപാരികളെ പ്രതിനീധികരിക്കുന്ന സംഘടനയായ ഡല്‍ഹി വ്യാപാര്‍ മഹാസംഘ് ആണ് കമ്പനികള്‍ക്കെതിരായി പരാതി നല്‍കിയത്. ഈ ആഴ്ച്ച ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബോസ് ഇന്ത്യയിലെത്താനിരിക്കെയാണ് കമ്പനിക്കെതിരായി സി.സി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.