അമേഠിയിൽ മത്സരിക്കുമെന്ന് സൂചന നൽകി പ്രിയങ്ക ഗാന്ധി

അമേഠിയില്‍ മത്സരിച്ചേക്കുമെന്ന് സൂചന നല്‍കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.മത്സരിക്കുന്ന രണ്ടിടത്തും രാഹുല്‍ ഗാന്ധി വിജയിച്ചാല്‍ അമേഠിയില്‍ മത്സരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഉത്തര്‍ പ്രദേശിലെ അമേഠിയിലും കേരളത്തിലെ വയനാട്ടിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കുന്നുണ്ട്.

രണ്ടു സീറ്റിലും വിജയിച്ചതിനു ശേഷം ഏത് സീറ്റ്  സഹോദരൻ തിരഞ്ഞെടുക്കുന്നു എന്നതിനനുസരിച്ചു ആ ചർച്ച നടക്കുമെന്ന് പ്രിയങ്ക പറഞ്ഞു.
അമേഠി നെഹ്‌റു കുടുംബത്തിന്റെ ശക്തമായാ സ്വാധീന മേഖലയാണ്.
കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ ബി ജെപി സ്ഥാനാര്‍ഥി  സ്മൃതി ഇറാനി മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ച്ചവെച്ചിരുന്നു.

ഇത്തവണയും കേന്ദ്ര മന്ത്രികൂടിയായ സ്മൃതി ഇറാനി മത്സര രംഗത് സജീവമാണ്.
2009 ൽ അമേഠിയിൽ 3.70 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച രാഹുൽ ഗാന്ധിക്ക് 2014 ൽ 1.7 ലക്ഷം വോട്ട് മാത്രമായിരുന്നു ഭൂരിപക്ഷം.
തുടർന്ന് വന്ന നിയമ സഭ തിരഞ്ഞെടുപ്പിലും അമേഠിയിലെ കണക്കുകൾ കോൺഗ്രസിന് എതിരായിരുന്നു.എങ്കിലും അമേഠിയിൽ വിജയിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ് ക്യാമ്പുകൾ.
വയനാട്ടിൽ രാഹുൽ ഗാന്ധിയ്ക്ക് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിയും എന്നാണ് കോൺഗ്രസിന്റെ കണക്ക്കൂട്ടൽ.