സോഷ്യല്‍ മീഡിയയിലും പ്രിയങ്കയുടെ മാസ് എന്‍ട്രി; ബിജെപി കോണുകളില്‍ ആശങ്ക

Gambinos Ad
ript>

ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നരേന്ദ്ര മോദി സര്‍ക്കാരിനെ തറപറ്റിക്കാന്‍ സകല അടവുകളും പുറത്തെടുത്ത് കോണ്‍ഗ്രസ്. കഴിഞ്ഞ മാസം സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയ പ്രിയങ്ക ഗാന്ധി ആദ്യമായി സോഷ്യല്‍ മീഡിയ അക്കൗണ്ട് തുറന്നതും ബിജെപിയെ ആശങ്കയിലാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി സംസ്ഥാനത്ത് നടത്തിയ റാലിക്കിടെയാണ് പ്രിയങ്ക ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്.

Gambinos Ad

കൃത്യം 11.49ന് അക്കൗണ്ട് ആക്ടീവായതിന് പിന്നാലെ ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് ഇന്ദിര ഗാന്ധിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കുന്ന പ്രിയങ്കയ്ക്ക് ലഭിച്ചത്. 12.20ന് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഫോളോവേഴ്‌സിന്റെ എണ്ണം 30,000 കവിഞ്ഞു. പ്രിയങ്കയുടെ വരവോടെ കൂടുതല്‍ ശക്തിയാര്‍ജിച്ച കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ജോലികള്‍ ബിജെപിയെ ആശങ്കയിലാക്കുകയാണ്.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന് അധികാരത്തിലെത്താന്‍ നിര്‍ണായക സ്വാധീനമുണ്ടായ അതേ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തന്നെയാണ് ബിജെപിയെ ഇക്കുറി ആശങ്കയിലാക്കുന്നത്.