ട്വിറ്ററില്‍ ഒന്നരലക്ഷം ഫോളോവേഴ്സ്; ‘പ്രിയങ്ക ഗാന്ധി രജനികാന്തിനും എതിരാളി, സോഷ്യല്‍ മീഡിയയില്‍ പുതിയ സൂപ്പര്‍ സ്റ്റാര്‍ ജനിച്ചെന്ന് ശശി തരൂര്‍

Gambinos Ad
ript>

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സോഷ്യല്‍ മീഡിയയിലെ പുതിയ സൂപ്പര്‍ സ്റ്റാറെന്ന് ശശി തരൂര്‍ എം.പി. ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി 24 മണിക്കൂറുകള്‍ക്കകം രണ്ട് ലക്ഷം ഫോളോവേഴ്സ് ലഭിച്ചത് രജിനീകാന്തിന് മാത്രമാണ്. പ്രിയങ്ക ഗാന്ധിക്ക് 12 മണിക്കൂറിനകം ഒരു ലക്ഷം ഫോളോവേഴ്സ് ഉണ്ടായെന്ന് ശശി തരൂര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ രജനീകാന്തിന് എതിരാളിയാണ് പ്രിയങ്കയെന്നും പുതിയൊരു സൂപ്പര്‍ സ്റ്റാര്‍ ജനിച്ചിരിക്കുന്നെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Gambinos Ad

കഴിഞ്ഞ മാസം സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയ പ്രിയങ്ക ഗാന്ധി ആദ്യമായി ഇന്നലെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് തുറന്നത്. പ്രിയങ്കയ്ക്ക് സോഷ്യല്‍ മീഡിയ നല്‍കിയ വരവേല്‍പ്പ് ബിജെപിയെ ആശങ്കയിലാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി സംസ്ഥാനത്ത് നടത്തിയ റാലിക്കിടെയാണ് പ്രിയങ്ക ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയതെന്നും ശ്രദ്ധേയമാണ്.

ഇന്നലെ കൃത്യം 11.49ന് അക്കൗണ്ട് ആക്ടീവായതിന് പിന്നാലെ ആയിരക്കണക്കിന് ഫോളോവേഴ്സാണ് ഇന്ദിര ഗാന്ധിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കുന്ന പ്രിയങ്കയ്ക്ക് ലഭിച്ചത്. 12.20ന് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഫോളോവേഴ്സിന്റെ എണ്ണം 30,000 കവിഞ്ഞിരുന്നു. പ്രിയങ്കയ്ക്ക്ഒറ്റ ദിവസം കൊണ്ട്ഒന്നരലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്.