പ്രിയങ്ക പണി തുടങ്ങി; അഞ്ചു വര്‍ഷം എന്ത് ചെയ്തുവെന്ന് കാണിക്കാമോ എന്ന് വെല്ലുവിളി; ഇരുട്ടില്‍ തപ്പി ബി.ജെ.പി

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ബിജെപി ഭരണത്തില്‍ എന്തൊക്കെ ചെയ്തുവെന്ന് കാണിക്കാമോ എന്ന പ്രിയങ്കയുടെ വെല്ലുവിളിയില്‍ ബിജെപി പ്രതിരോധത്തില്‍. 70 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ രാജ്യത്തുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെയെന്ന ബിജെപിയുടെ പ്രചാരണത്തിനെതിരെ തിരിച്ചടിച്ചാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്കയുടെ ചോദ്യം.

70 വര്‍ഷം എന്ത് ചെയ്തുവെന്നുള്ള ചോദ്യം കാലാവധി കഴിഞ്ഞതാണ്. ബിജെപി ഇനി ഉത്തരം പറയേണ്ടത് കഴിഞ്ഞ അഞ്ചു വര്‍ഷം അവര്‍ എന്ത് ചെയ്തു എന്നുള്ളതാണ്. പ്രിയങ്ക തിരിച്ചു ചോദിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ഗംഗായാത്രയോടെ തുടക്കം കുറിച്ചിരുന്നു.

Read more

ധനികര്‍ക്കു മാത്രമേ ഒരു ചൗക്കിദാറിനെ വെയ്ക്കാന്‍ പറ്റൂ. കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും അതിനുള്ള ശേഷിയില്ല. പ്രധാനമന്ത്രി നരേന്ദ്ര ട്വിറ്ററില്‍ തന്റെ പേര് ചൗക്കിദാര്‍ മോദി എന്നാക്കി മാറ്റിയതിനെതിരെ പ്രിയങ്ക രാഷ്ട്രീയ മറുപടി നല്‍കിയിരുന്നു.