പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണം, സുപ്രീംകോടതിയില്‍ പൊതു താത്പര്യ ഹര്‍ജി

പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നാവിശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. അഭിഭാഷകനായ ജയാ സുകിന്‍ ആണ് ഹര്‍ജിക്ക് പിന്നില്‍.

രാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തിയെന്ന് ഹര്‍ജിയില്‍ പറഞ്ഞു. രാഷ്ട്പതി പാര്‍ലമെന്റിന്റെ അഭിവാജ്യഘടകമാണ്. അപ്പോള്‍ എന്തിനാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും അവരെ മാറ്റി നിര്‍ത്തുന്നതെന്ന് ഹര്‍ജിക്കാരന്‍ ചോദിച്ചു. ഇത്തരത്തിലുള്ള ഒരു ഉദ്ഘാടനം നിയമപരമല്ല എന്നും ഹര്‍ജിക്കാരന്‍ പറയുന്നുണ്ട്. വെള്ളിയാഴ്ച കേസ് വാദം കേള്‍ക്കാന്‍ സ്വീകരിച്ചേക്കും.

21 ഒാളം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള തിരുമാത്തില്‍ തന്നെയാണ്. ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയത് ജനാധിപത്യത്തോടുള്ള അവഹോളനമാണെന്ന് സംയുക്ത പ്രസ്താവനയില്‍ പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തി.