പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആറു മാസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്യാനും തറക്കല്ലിടാനും പറ്റിയ പദ്ധതികളുടെ പട്ടിക തേടി പ്രധാനമന്ത്രിയുടെ ഓഫീസ്

Gambinos Ad
ript>

2019 ലെ പൊതുതിരഞ്ഞെടുപ്പിന് ഒരു വര്‍ഷം പോലും ഇല്ലെന്നിരിക്കേ, രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തുടര്‍ ഭരണം ലക്ഷ്യം വെയ്ക്കുന്ന മോദി സര്‍ക്കാര്‍ അതിനുള്ള തീവ്രമായ ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി പ്രധാന മന്ത്രിയുടെ ഓഫീസ് എല്ലാ മന്ത്രാലയങ്ങളോടും 2018 ഡിസംബര്‍ 31 വരെയുള്ള ആറ് മാസത്തിനുള്ളില്‍ ഉദ്ഘാടനം നിര്‍വഹിക്കാനും, തറക്കല്ലിടാനും കഴിയുന്ന പദ്ധതികളുടെ വിശദ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. ഓരോ സംസ്ഥാനത്തും ഉദ്ഘാടനം ചെയ്യാനും, തറക്കല്ലിടാനും കഴിയുന്ന കേന്ദ്ര പദ്ധതികളുടെ വിവരങ്ങളാണ് മന്ത്രാലയങ്ങള്‍ കൈമാറേണ്ടത്.

Gambinos Ad

പദ്ധതിയുടെ പേര്, പദ്ധതിയുടെ കേന്ദ്ര-സംസ്ഥാന വിഹിതത്തിന്റെ കണക്ക്, പദ്ധതിക്കുള്ള അനുമതി വിവരങ്ങള്‍, പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന ഘടകങ്ങള്‍ തുടങ്ങിയ പദ്ധതിയെ സംബന്ധിച്ച വിശദ വിവരങ്ങള്‍ മന്ത്രാലയങ്ങള്‍ നല്‍കണം. ‘രാജ്യത്തിന് പ്രധാനമന്ത്രി സമര്‍പ്പിക്കേണ്ട’ പദ്ധതി വിവരങ്ങള്‍ എങ്ങിനെയാണ് കൈമാറേണ്ടത് എന്നതിന്‍റെ  ഒരു മാതൃക പ്രധാനമന്ത്രിയുടെ ഓഫീസ് എല്ലാ മന്ത്രാലയങ്ങള്‍ക്കും വിതരണം ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഉദ്ഘാടന നാടകത്തിന്റെ റിഹേഴ്‌സല്‍ ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളെ മുന്‍നിര്‍ത്തി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കേന്ദ്രം പണം ചെലവിടുന്ന പദ്ധതികളുടെ ക്രെഡിറ്റ് ഒരു കാരണവശാലും  ബിജെപി ഭരണം ഇല്ലാത്ത സംസ്ഥാനങ്ങള്‍ക്ക്  പോകരുതെന്ന നിര്‍ദേശമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയിരിക്കുന്നത്.