"ആരാണ് അക്രമകാരികൾ എന്ന് ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ നിന്നും തിരിച്ചറിയാൻ കഴിയും": പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി മോദി

പൗരത്വ നിയമത്തിനെതിരെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിനിടയിൽ അക്രമങ്ങളിൽ പങ്കാളികളാകാതെ വിട്ടു നിൽക്കുന്ന അസമിലെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. “ധരിക്കുന്ന വസ്ത്രങ്ങൾ ഉപയോഗിച്ച് ആരാണ് അക്രമം പ്രചരിപ്പിക്കുന്നതെന്ന് നിങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താനാകും,” മോദി പറഞ്ഞു.

ആർട്ടിക്കിൾ 370 ഭേദഗതി ചെയ്തപ്പോഴോ, രാമ ജന്മഭൂമി-ബാബറി മസ്ജിദ് തർക്കത്തിൽ സുപ്രീംകോടതി വിധിക്ക് ശേഷമോ വിദേശത്ത് ഇന്ത്യൻ എംബസികൾക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുക എന്നതാണ് സർക്കാരിനെതിരെ കോൺഗ്രസ് ചെയ്തതെന്നും ഇത് പാകിസ്ഥാന്റെ പ്രവർത്തിക്കു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

അക്രമത്തിൽ ഏർപ്പെടാതെ വിട്ടുനിന്നതിന് അസമിലെ ഞങ്ങളുടെ സഹോദരങ്ങളെ ഞാൻ അഭിനന്ദിക്കുന്നു … അവർ സമാധാനപരമായ രീതിയിലാണ് അഭിപ്രായം പറയുന്നത്, ഝാർഖണ്ഡിലെ ഡുംകയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു. “കോൺഗ്രസും അതിന്റെ അനുയായികളും തീ പടർത്തുകയാണ്. ആരും അവരെ കേൾക്കാത്തപ്പോൾ അവർ തീ പടർത്തുന്നു,” അദ്ദേഹം പറഞ്ഞു.

വടക്കുകിഴക്കൻ ഭാഗങ്ങളിൽ – പ്രത്യേകിച്ചും മേഘാലയയിലും നാഗാലാൻഡിലും – കർഫ്യൂ നിലവിലുണ്ട്, 2014 ഓടെ ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം സാധ്യമാക്കുന്ന പുതിയ നിയമത്തിനെതിരെ പ്രതിഷേധം ഉയർന്നുവരുന്നു സാഹചര്യമാണുള്ളത്. ഡൽഹിയിലും ബംഗാളിന്റെ ചില ഭാഗങ്ങളിലും പ്രതിഷേധം അക്രമങ്ങളിൽ കലാശിച്ചിരുന്നു.