അപ്പോൾ 40-ാം വയസ്സിലും മോദി സ്ക്കൂളിൽ ആയിരുന്നോ; ധോലവീര ട്വീറ്റ്, പ്രധാനമന്ത്രിയെ ട്രോളി സോഷ്യൽ മീഡിയ

ഹാരപ്പൻ കാലഘട്ടത്തിലെ ധോലവീര എന്ന അതിപുരാതന നഗരം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ട്വീറ്റ് സോഷ്യൽ മീഡയിൽ വൈറലാവുന്നു.

ഇന്നത്തെ ഗുജറാത്തിലെ റാൻ ഓഫ് കച്ചിലാണ് ധോലവീര സ്ഥിതിചെയ്യുന്നത്. വിദ്യാർത്ഥിയായിരുന്ന കാലത്താണ് താൻ ആദ്യമായി ധോലവീര സന്ദർശിച്ചതെന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

ധോലവീര ഒരു പ്രധാന നഗര കേന്ദ്രമാണെന്നും, നമ്മുടെ ഭൂതകാലവുമായുള്ള ഏറ്റവും പ്രധാനപ്പെട്ട ബന്ധങ്ങളിലൊന്നാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. 1990 ൽ മാത്രം ഖനനം നടത്തിയ സ്ഥലത്ത് 1950ൽ ജനിച്ച മോദി എങ്ങനെ വിദ്യാർത്ഥി ആയിരുന്നപ്പോൾ എത്തിയെന്നാണ് പ്രധാന വിമർശനം. 40 വയസ്സിലും മോദി സ്കൂളിലായിരുന്നോ എന്ന പരിഹാസവും ഉയർന്നു.

‘ധോലവീര കണ്ടെടുക്കുന്നത് 1990ലാണ്. മോദി ജനിക്കുന്നത് 1950ലും. അപ്പോൾ 1990ൽ മോദിക്ക് 40 വയസ്. ഈ പ്രായത്തിലും സ്ക്കൂളിലോ. ദോലവീര ഗ്രാമമായിരുന്നു. മാത്രമല്ല, ധോലവീരയും അദ്ദോഹത്തിന്റെ ന​ഗരമായ വാദ്‌നഗറും തമ്മിലുള്ള ദൂരം 332 കിലോമീറ്ററാണ് ദൂരം. അദ്ദേഹം പാവപ്പെട്ട ചായക്കാരനായിരുന്നെന്നും നമുക്ക് ഓർക്കാം‘- ദീപാൽ ത്രിവേദി ട്വീറ്റ് ചെയ്തു

കണക്കുകൾ വെച്ചു നോക്കുമ്പോൾ മോദി പറഞ്ഞത് ശരിയല്ലെന്ന് കാണിച്ച് നിരവധി പേരാണ് അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെ രം​ഗത്തെത്തി.