വളകിലുക്കി ഒച്ചയുണ്ടാക്കി നടക്കുന്ന പുതുപ്പെണ്ണാണ് മോദിയെന്ന് നവജ്യോത് സിംഗ് സിദ്ദു,യഥാര്‍ത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും മുന്‍ക്രിക്കറ്റര്‍

പണിയെടുക്കുന്നുവെന്ന് നടിക്കുന്ന പുതുപ്പെണ്ണിനെ പോലെയാണ് നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദു. ‘വളരെ കുറച്ച് മാത്രം റൊട്ടികളുണ്ടാക്കുകയും(ചപ്പാത്തി) അയല്‍ക്കാരെ പണിയെടുക്കുന്നുവെന്ന് കാണിക്കാന്‍ വളകിലുക്കി കൂടുതല്‍ ഒച്ചയുണ്ടാക്കുകയും ചെയ്യുന്ന പുതപെണ്ണിനെ പോലെയാണ് മോദിജി.യാഥാര്‍ഥത്തില്‍ നരേന്ദ്ര മോദിയുടെ ഭരണത്തല്‍ നടന്നത് ഇതാണ്’-നവ്‌ജ്യോത് സിംഗ് സിദ്ദു ഇന്‍ഡോറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ പറഞ്ഞു.

മോദിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന നേതാവാണ് നവജ്യോത് സിംഗ്. മോദിയെ കള്ളങ്ങളുടെയും വിഭാഗീയതയുടെ തലവനെന്നും അംബാനിയുടെയും അദാനിയുടെയും ബിസിനസ് മാനേജര്‍ എന്നും സിംഗ് പരിഹസിച്ചിരുന്നു.ടൈം മാസികയും വിഭാഗീയതയുടെ തലവന്‍ എന്ന് അതിന്റെ കവര്‍ സ്റ്റോറിയില്‍ പരാമര്‍ശിച്ചിരുന്നു.

മോദിയെ പരസ്യചര്‍ച്ചയ്്ക്ക് വിളിച്ച രാഹൂല്‍ ഗാന്ധിയെ പിന്തുണച്ച സിദ്ദു മോദിയെ തുറന്ന ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ചു.
താനൊരു സിഖുകാരനാണെന്നും ജി എസ് ടി യെ കുറിച്ചും വാഗ്ദാനം ചെയ്യപ്പെട്ട രണ്ട് കോടി തൊഴിലിനെ കുറിച്ചും കള്ളപ്പണം തിരിച്ച് പിടിക്കലിനെ കുറിച്ചും താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പാരജയപ്പെട്ടാല്‍ രാഷ്ട്രീയം വിടുമെന്നും പ്രാചരണ പ്രസംഗത്തില്‍ സിദ്ദു വ്യക്തമാക്കി.