ബഹ്‌റൈനിലെ ശ്രീനാഥ്ജി ശ്രീകൃഷ്ണ ക്ഷേത്രം; 4.2 ദശലക്ഷം ഡോളർ പുനർവികസന പദ്ധതിക്ക് മോദി തുടക്കം കുറിച്ചു

 

ബഹ്‌റൈനിൽ 200 വർഷം പഴക്കമുള്ള ശ്രീനാഥ്ജി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ 4.2 ദശലക്ഷം ഡോളറിന്റെ പുനർവികസന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഫലകം അനാച്ഛാദനം ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി ക്ഷേത്രത്തിന്റെ പുനർവികസന പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്.

മനാമയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ സന്ദർശനം നടത്തി മോദിയ, ഇവിടുന്ന് പ്രാർത്ഥനക്ക് ശേഷം റുപേ കാർഡുപയോഗിച്ച് പ്രസാദവും വാങ്ങിയിരുന്നു. ശനിയാഴ്ച യു.എ.ഇയിൽ റുപേ കാർഡ് മോദി ഉദ്ഘാടനം ചെയ്തിരുന്നു.

ബഹ്റൈന്റെ ഊഷ്മളതക്കും സ്നേഹത്തിനും നന്ദി. മനാമയിലെ 200 വർഷം പഴക്കമുള്ള ശ്രീനാഥ്ജി ക്ഷേത്ര ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപരമായ ബഹ്‌റൈൻ സന്ദർശനത്തിന് പരിസമാപ്തി കുറിച്ചു. ഈ ക്ഷേത്രം ബഹ്റൈനി സമൂഹത്തിന്റെ ബഹുസ്വരത പ്രതിഫലിപ്പിക്കുന്ന, വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ ട്വീറ്റിൽ പറഞ്ഞു.

മനാമയിലെ ശ്രീനാഥ്ജി (ശ്രീകൃഷ്ണ) ക്ഷേത്രത്തിന്റെ പുനർവികസന പ്രവർത്തനങ്ങൾ ഈ വർഷാവസാനം ആരംഭിക്കും.

4.2 ദശലക്ഷം ഡോളറിന്റെ പുനർവികസന പദ്ധതി 16,500 ചതുരശ്രയടി വിസ്തീർണ്ണമുള്ള സ്ഥലത്താണ് നടക്കുന്നത് ഇവിടെ പണിയുന്ന 45,000 ചതുരശ്രയടി വിസ്തീർണമുള്ള പുതിയ നാല് നില കെട്ടിടത്തിന് 30 മീറ്റർ ഉയരവുമുണ്ടാകും.

200 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ പൈതൃകം എടുത്തു കാണിക്കുന്ന രീതിയിലായിരിക്കും പുനർവികസനം പുതിയ ക്ഷേത്ര കോംപ്ലക്‌സിൽ ശ്രീകോവിൽ, പ്രാർത്ഥനാ ഹാളുകൾ എന്നിവ സ്ഥാപിക്കുകയും ചെയ്യും.

പരമ്പരാഗത ഹിന്ദു വിവാഹ ചടങ്ങുകൾക്കും മറ്റ് ആചാരങ്ങൾക്കും ഇവിടെ സൗകര്യമുണ്ടാക്കും ബഹ്‌റൈനെ ഹിന്ദു വിവാഹ ചടങ്ങുകൾക്കുള്ള സ്ഥലമായി പ്രോത്സാഹിപ്പിച്ച്‌ ടൂറിസം വളർത്തുക എന്നതാണ് ലക്ഷ്യം.

ബഹ്‌റൈനിൽ ശനിയാഴ്ചയാണ് മോദി എത്തിയത്. രാജ്യം ഔദ്യോഗികമായി സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമാണ് മോദി.