കോവിഡ് കാലത്തെ രാജ്യം ഫലപ്രദമായി നേരിടുന്നു; ഒന്നാം വാർഷികത്തിൽ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ തുറന്ന കത്ത്

രണ്ടാം മോദി സർക്കാർ ഭരണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുറന്ന കത്ത്. സർക്കാർ കൈവരിച്ച നേട്ടങ്ങളും സാമ്പത്തിക ദർശനങ്ങളും രാജ്യത്തിനു മുന്നിലുള്ള വെല്ലുവിളികളുമാണ് ജനങ്ങൾക്കായി എഴുതിയ കത്തിൽ പ്രധാനമന്ത്രി പരാമർശിക്കുന്നത്. രാജ്യത്തിനായുള്ള തന്റെ സാമ്പത്തിക വീക്ഷണവും വെല്ലുവിളികളും മോദി കത്തിൽ പ്രതിപാദിക്കുന്നു. കോവിഡ് കാലത്തെ രാജ്യം ഫലപ്രദമായി നേരിടുകയാണെന്നു പറഞ്ഞ അദ്ദേഹം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ഏറെയാണെന്നും ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും പൂർത്തീകരണത്തിൽ നാം അതിവേഗം മുന്നോട്ട് കുതിക്കുമ്പോഴാണ് കൊറോണ വൈറസ് ആഗോള മഹാമാരി നമ്മുടെ രാജ്യത്തെയും വലയം ചെയ്തത്.

കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധിയെ പരാമർശിച്ച പ്രധാനമന്ത്രി, ദിവസവേതന തൊഴിലാളികളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് ഏകീകൃതവും നിശ്ചയദാർഢ്യത്തോടെയും തന്റെ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞു. 130 കോടി ഇന്ത്യക്കാരുടെ കരുത്തിൽ സാമ്പത്തിക വഴിത്തിരിവുണ്ടാകും.

Read more

ഒരു വശത്ത് മികച്ച സാമ്പത്തിക സ്രോതസ്സുകളും അത്യാധുനിക ആരോഗ്യസംരക്ഷണ സംവിധാനങ്ങളുമുണ്ടെങ്കിലും മറുവശത്ത്, വിശാലമായ ജനസംഖ്യയ്ക്കും പരിമിതമായ വിഭവങ്ങൾക്കുമിടയിൽ നമ്മുടെ രാജ്യം പ്രശ്നങ്ങളുടെ ഇടയിലാണെന്ന് കത്തിന്റെ ഒരു ഭാഗത്ത് മോദി പറയുന്നു.