'എന്റെ പാര്‍ലമെന്റ് എന്റെ അഭിമാനം'; പുതിയ മന്ദിരത്തില്‍ എല്ലാവരും അഭിമാനം കൊള്ളുന്നു; പ്രതിപക്ഷ വിവാദം പ്രതിരോധിക്കാന്‍ ഹാഷ് ടാഗ് കാമ്പയിനുമായി മോദി

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കവേ പുതിയ ഹാഷ് ടാഗ് കാമ്പയിനുമായി പ്രധാനമന്ത്രി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ വിഡിയോ പങ്കുവെച്ച് കൊണ്ടാണ് ‘എന്റെ പാര്‍ലമെന്റ് എന്റെ അഭിമാനം’ എന്ന ഹാഷ് ടാഗ് കാമ്പയിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ എല്ലാവരും അഭിമാനം കൊള്ളുമെന്ന് മോദി തന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വന്‍വരവേല്‍പ്പാണ് പ്രധാനമന്ത്രിയുടെ ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. രാഷ്ട്രപതിയെ മറികടന്ന് പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് വിവാദമാകുകയും പ്രതിപക്ഷം ബഹിഷ്‌കരണം പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ ഹാഷ് ടാഗ് കാമ്പയിന് പ്രധാനമന്ത്രി തുടക്കമിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.

പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്നു തള്ളിയിരുന്നു. ഹര്‍ജി പരിഗണനക്ക് എടുത്തപ്പോള്‍ തന്നെ ഹര്‍ജിയില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നു. പിന്നാലെ ഹര്‍ജിക്കാരനോട് വാദിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.വാദം തുടങ്ങിയ ഘട്ടത്തില്‍ തന്നെ ഭരണഘടനയുടെ അനുഛേദം 79 ന് ഉദ്ഘാടനവുമായി എന്ത് ബന്ധമാണെന്നും കോടതി ചോദിച്ചു.ഇതോടെയാണ് ഹര്‍ജി തള്ളിയത്.

Read more

ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്.ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ ക്ഷണപ്രകാരം കോടികള്‍ ചിലവാക്കി നിര്‍മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28 ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ദ്രൗപതി മുര്‍മുവാണ് സര്‍ക്കാരിന്റെ തലവനായ പ്രധാനമന്ത്രി മോദിയല്ലപാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വാദിച്ചതോടെ വിഷയം വലിയ വിവാദമായി. മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ലമെന്ര്‍റ് മന്ദിരത്തിന്ര്‍രെ ഉദ്ഘാടനം ബഹിഷ്‌കികരിക്കുമെന്ന് കോണ്‍ഗ്രസ്, ടിഎംസി,എഎപി, എഐഎംഐഎം, ജെഡിയു എന്നിവയുള്‍പ്പെടെ 20 പ്രതിപക്ഷ പാര്‍ട്ടികള്‍അറിയിച്ചിരുന്നു.