കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാദ്ധ്യത; അമിത് ഷായും നദ്ദയും മോദിയുമായി കൂടിക്കാഴ്ച നടത്തി

കേന്ദ്രമന്ത്രിസഭ പുനഃസംഘടനയ്ക്ക സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയും കൂടി കാഴ്ച നടത്തി.

വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. 2019-ൽ മോദി വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ മന്ത്രിസഭ പുനസംഘടിപ്പിക്കപ്പെട്ടിരുന്നില്ല.

മന്ത്രിമാരുമായി പിന്നീട് യോ​ഗങ്ങൾ ചേരുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പുനസംഘടനയുണ്ടാവുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കേരളത്തിൽനിന്ന് പുതിയ അംഗങ്ങൾ കേന്ദ്രമന്ത്രിസഭയിൽ എത്താനിടയുണ്ടെന്നാണ് വിവരം. നേരത്തെ ഇ. ശ്രീധരൻ അടക്കമുള്ളവർ മന്ത്രിസഭയിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.