“വിദേശ രാജ്യങ്ങള്‍ മോദി ഇന്ത്യയുടെ പ്രതിനിധിയാണ്, ബഹുമാനിക്കണം”; വീണ്ടും മോദിയെ അനുകൂലിച്ച തരൂര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കണമെന്ന് പറഞ്ഞ് വിവാദ നായകാനായ ശശി തരൂര്‍ എം.പി മോദിയെ അനുകൂലിച്ച് വീണ്ടും രംഗത്ത്. വിദേശത്തായിരിക്കുമ്പോള്‍ മോദിയെ വിമര്‍ശിക്കരുതെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന.

വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സമയങ്ങളില്‍ മോദി ഇന്ത്യയുടെ പ്രതിനിധിയാണെന്നും മോദിയെ ബഹുമാനിക്കണമെന്നും ഇന്ത്യയിലെത്തിയാല്‍ ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നുമാണ് തരൂര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ പൂനെയിലെ അഖിലേന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സെഷനിലാണ് തരൂര്‍ പുതിയ പ്രസ്താവന.

ഹൂസ്റ്റണില്‍ വെച്ച് നടക്കുന്ന ‘ഹൗഡി മോദി’ എന്ന പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി യു.എസിലാണ്. ഇതുമായി ബന്ധപ്പെട്ട് ധാരാളം പരിഹാസ പരാമര്‍ശങ്ങള്‍ വരുന്ന സാഹചര്യത്തിലാണ് തരൂര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.