ലോക്ക്ഡൗൺ ഇളവിന് പിന്നാലെ പെട്രോൾ, ഡീസൽ വില ലിറ്ററിന് അഞ്ചുരൂപ കൂടും; കാരണം ഇതാണ്

അടുത്ത മാസം മുതൽ പെട്രോളിനും ‍ഡീസലിനും ലിറ്ററിന് നാല് മുതൽ അഞ്ചുവരെ രൂപയുടെ വർദ്ധനയുണ്ടാകും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ പെട്രോൾ ഡീസൽ വിലയുടെ ദിനംപ്രതിയുള്ള പുതുക്കൽ പുനരാരംഭിക്കും. ഇതോടെ വില വർദ്ധനയുണ്ടാവുമെന്ന് ദേശിയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എണ്ണവിലയില്‍ കഴിഞ്ഞമാസത്തേക്കാള്‍ 50 ശതമാനത്തിലധികം വിലവര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ബാരലിന് 30 ഡോളര്‍ നിലവാരത്തിലണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

നിലവിലെ വിലയുമായി താരതമ്യംചെയ്യുമ്പോള്‍ അഞ്ചുരൂപവരെ നഷ്ടമുണ്ടെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍. ആഗോള വിപണിയില്‍ എണ്ണവില ഇതേരീതിയില്‍ തുടര്‍ന്നാല്‍ പ്രതിദിനം 40-50 പൈസവീതം വര്‍ദ്ധിപ്പിച്ച് രണ്ടാഴ്ചകൊണ്ട് നഷ്ടം നികത്താനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.