പാര്‍ലമെന്റ്  മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹര്‍ജി; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പുതിയ പാര്‍ലമെന്റ്  മന്ദിരം രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു ഉദ്ഘാടനം ചെയ്യാന്‍ സര്‍ക്കാരിനോട് നിർദേശിക്കണമെന്ന  ആവശ്യപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെജെ മഹേശ്വരി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ ക്ഷണപ്രകാരം കോടികൾ ചിലവാക്കി നിര്‍മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28 ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.  പ്രസിഡന്റ് ദ്രൗപതി മുര്‍മുവാണ്  സർക്കാരിന്റെ തലവനായ പ്രധാനമന്ത്രി മോദിയല്ല പാര്‍ലമെന്റ് മന്ദിരം  ഉദ്ഘാടനം ചെയ്യേണ്ടതെന്ന്  പ്രതിപക്ഷ പാര്‍ട്ടികൾ വാദിച്ചതോടെ വിഷയം വലിയ വിവാദമായി.

Read more

മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാ  ലമെന്ർറ് മന്ദിരത്തിന്ർരെ ഉദ്ഘാടനം ബഹിഷ്കിക്കുമെന്ന് കോൺഗ്രസ്, ടിഎംസി,എഎപി, എഐഎംഐഎം, ജെഡിയു എന്നിവയുൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ   അറിയിച്ചിരുന്നു.