പ്രിയങ്കാ ചോപ്രയ്‌ക്കെതിരെ പാകിസ്ഥാന്‍; യു.എന്‍ അംബാസിഡര്‍ പദവിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യം

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച നിലപാടിനെ പിന്തുണച്ച പ്രിയങ്കാ ചോപ്രയ്‌ക്കെതിരെ പാകിസ്ഥാന്‍. യു.എന്‍ സമാധാനത്തിന്റെ ഗുഡ്‌വില്‍ അംബാസിഡറായ പ്രിയങ്കാ ചോപ്രയെ ഈ സ്ഥാനത്തു നിന്നും മാറ്റണമെന്നാ് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ മനുഷ്യാവകാശ മന്ത്രി ശിരീന്‍ മസാരി യുണിസെഫ് അധികൃതര്‍ക്ക് കത്തയച്ചു.

കശ്മിര്‍ വിഷയത്തില്‍ കേന്ദ്രത്തെ പിന്തുണച്ച പ്രിയങ്കയുടെ പ്രതികരണം യുദ്ധത്തെ, പ്രത്യേകിച്ച് ആണവയുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും യു.എന്‍ ഉയര്‍ത്തിക്കൊണ്ടു വന്ന നിലപാടുകളെയും വിശ്വാസ്യതയേയും ദുര്‍ബലപ്പെടുത്തുന്നതാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.

അവരെ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്തു നിന്നും മാറ്റിയില്ലെങ്കില്‍ ആഗോളതലത്തില്‍ ഉയര്‍ത്തി പിടിക്കുന്ന സമാധാനത്തിന്റെ ആശയം പരിഹാസമായി മാറുമെന്നും കത്തില്‍ ആരോപിക്കുന്നു.

Read more

ജമ്മു കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനത്തെ ശിരീന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കശ്മിരി മുസ്ലിമുകളുടെ അവകാശത്തെയാണ് മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയതെന്നും വടക്കു കിഴക്കന്‍ സംസ്ഥാനമായ അസമില്‍ മോദി സര്‍ക്കാര്‍ ലക്ഷക്കണക്കിനു വരുന്ന മുസ്ലിമുളുടെ പൗരത്വം നിഷേധിക്കുകയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു.