ശബരിമല; വിശാല ബെഞ്ചില്‍ പ്രതീക്ഷയുണ്ട്, വിശ്വാസം സംരക്ഷിക്കപ്പെടുമെന്ന് പി.എസ് ശ്രീധരന്‍പിള്ള

ശബരിമല യുവതീ പ്രവേശന വിധിക്കേതിരായ പുനഃപരിശോധ ഹര്‍ജികള്‍ സുപ്രീം കോടതി ഏഴംഗ വിശാല ബെഞ്ചിന് വിട്ട തീരുമാനം സ്വാഗതം ചെയ്യുന്നെന്ന് മിസോറാം ഗവര്‍ണറും ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റുമായി പി.എസ് ശ്രീധരന്‍പിള്ള.

രാഷ്ട്രീയ അഭിപ്രായം പറയാനില്ലെന്നും ഹര്‍ജികള്‍ ഏഴംഗ വിശാല ബെഞ്ചിന് പുനഃപരിശോധന ബെഞ്ചിലേക്ക് വിട്ടതോടെ വിശ്വാസം സംരക്ഷിക്കപ്പെടുമെന്ന ഉറപ്പായെന്നും അദ്ദേഹം പ്രതികരിച്ചു.

ശബരിമല യുവതീപ്രവേശനത്തിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ശ്രീധരന്‍പിള്ള ആദ്യം തന്നെ രംഗത്തെത്തിയിരുന്നു. ആദ്യമായി സമരത്തിന് ഇറങ്ങിയ ആളെന്ന നിലയില്‍ തീഷ്ണമായ അനുഭവങ്ങളുണ്ട്. അന്ന് പറഞ്ഞതിന്റെ പേരില്‍ കോടതിയലക്ഷ്യം വരെ ആരോപിച്ചവരുണ്ട്. ബാര്‍ കൗണ്‍സില്‍ അംഗത്വം റദ്ദ് ചെയ്യാന്‍ വരെ കേസ് കൊടുത്തു. എന്തിനായിരുന്നു ഈ വിവാദം എന്ന് ആത്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.