ഇന്ത്യയിൽ 17.5 ലക്ഷം കോവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 54,736 പേർക്ക് രോ​ഗം, 853 മരണം

രാജ്യത്ത് ആശങ്ക ഉയർത്തി കോവിഡ് വ്യാപനം അതിവേ​ഗം പുരോ​ഗമിക്കുന്നു. 24 മണിക്കൂറിനിടെ 54,736 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 17,50,724 ആയി ഉയർന്നു.

തുടർച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് ഒരു ദിവസം അരലക്ഷത്തിന് മുകളിൽ ആളുകൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. രോ​ഗവ്യാപനം പോലെ മരണ സഖ്യയും ഉയരുന്നത് രാജ്യത്ത് ആശങ്ക ഉയർത്തുന്നു.

853 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.ഇതോടെ രോഗബാധയേ തുടർന്നുള്ള മരണം 37,364 ആയി ഉയർന്നു. ‌

രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ ഇതുവരെ 4,31,719 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് മാത്രം 15,316 പേർ മരിച്ചെന്നാണ് ആരോ​ഗ്യവകുപ്പിന്റെ കണക്ക്.

Read more

തമിഴ്നാട്ടിലും ആന്ധ്രയിലും ആശങ്ക ഉയർത്തിയാണ് വ്യാപനം. തമിഴ്നാട്ടിൽ ഇന്നലെ മാത്രം 4,034 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കോവിഡ് ​ഗുരുതരമായി ബാധിച്ച ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറി. ഡൽഹിയെ പിന്നിലാക്കി കൊണ്ടാണ് ആന്ധ്ര രോ​ഗബാധിതരുടെ എണ്ണത്തിൽ മൂന്നാമതെത്തിയത്.