11 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ബോണസ് നല്‍കാന്‍ തീരുമാനം

രാജ്യത്തെ 11 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ബോണസ് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനം എടുത്തതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. റെയില്‍വേ ജീവനക്കാര്‍ക്ക് മികച്ച പ്രോത്സാഹനമാകും ഈ നീക്കമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. ബോണസ് നല്‍കുന്നതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന ചെലവ് 2024.40 കോടി രൂപയാണ്.

ഇപ്പോള്‍ പ്രഖ്യാപിച്ച ബോണസ്, നോണ്‍ ഗസറ്റഡ് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കാണ് ലഭിക്കുക. എന്നാല്‍ റെയില്‍വേ സംരക്ഷണ സേനയുടെയോ (ആര്‍പിഎഫ്), റെയില്‍വേ സ്‌പെഷ്യല്‍ സംരക്ഷണ സേനയുടെയോ (ആര്‍പിഎസ്എഫ്) ഉദ്യോഗസ്ഥര്‍ക്ക് ഈ ബോണസ് ലഭിക്കില്ല. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം, ഇത് തുടര്‍ച്ചയായ ആറാം വര്‍ഷമാണ് റെയില്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി ബോണസ് നല്‍കുന്നതെന്നും പ്രകാശ് ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.