ഓപ്പറേഷന്‍ കമലയുടെ രണ്ടാം വരവിലൂടെ ബിജെപി രാഷ്ട്രീയ ചതുരംഗത്തിലെ കരുക്കള്‍ നീങ്ങിയത് ഇങ്ങനെ

ഓപ്പറേഷന്‍ കമലയുടെ രണ്ടാംഘട്ടത്തിന് തുടക്കമിട്ടത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ്.

ജൂലൈ 1- കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങ് രാജിവെച്ചു. ഒപ്പം വിമത നീക്കത്തിന് നേതൃത്വം നല്‍കി രമേശ് ജാര്‍ക്കി ഹോളി സ്പീക്കര്‍ക്ക് ഫാക്‌സ് അയച്ചു. പക്ഷേ, സ്പീക്കര്‍ രാജി സ്വീകരിച്ചില്ല.

അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം, ജൂലൈ 6 ന് കോണ്‍ഗ്രസിലെ ആറും ജെഡിഎസിലെ മൂന്നും എംഎല്‍എമാര്‍ രാജിവെച്ചു. സ്പീക്കറുടെ അഭാവത്തില്‍ പ്രൈവറ്റ് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കി. പിന്നീട് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം എംഎല്‍എ മാര്‍ മുംബൈക്ക് തിരിച്ചു.

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ തൊട്ടടുത്ത ദിവസം ജൂലൈ 7ന് അമേരിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി തിരിച്ചെത്തി. എന്നാല്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ കാര്യക്ഷമമായില്ല. അടുത്ത ദിവസം സഖ്യസര്‍ക്കാര്‍ എംഎല്‍എയും സ്വതന്ത്രനുമായ ആര്‍ ശങ്കര്‍ രാജിവെച്ചു.

ജൂലൈ 9ന് കോണ്‍ഗ്രസ് നേതാവ് ഖറോഷന്‍ ബെയ്ഗ് രാജി പ്രഖ്യാപിച്ചു. ഒടുവില്‍ കുമാര സ്വാമി മന്ത്രി സഭയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു. തൊട്ടടുത്ത് ദിവസം ജൂലൈ9 ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബൈഗിന്റെ രാജി. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ നിന്ന് 16 എംഎല്‍എമാരും വിട്ടു നിന്നു.

അടുത്ത ദിവസം എംടിബി നാഗരാജ് , കെ സുധാകര്‍ എന്നിവര്‍ രാജി പ്രഖ്യാപിച്ചു. രാജിവെച്ച എംഎല്‍എ സുധാകറിനെ കോണ്‍ഗ്രസുകാര്‍ മുറിയില്‍ പൂട്ടിയിട്ടു. സ്പീക്കര്‍ മനപ്പൂര്‍വം രാജിവൈകിപ്പിക്കുന്നുവെന്നാരോപിച്ച് ബി എസ് യദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലക്ക് നിവേദനം നല്‍കി. ജൂലൈ 11 രാജിവെച്ചവരില്‍ 10 പേര്‍ സ്പീക്കര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു.

മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും എന്നാല്‍ അധികാരത്തിന് വേണ്ടി കടിച്ചു തൂങ്ങില്ലെന്നും മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചു. വിമതരുടെ രാജിയെ നേരിടാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജൂലൈ 12ന് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് തേടുമെന്ന് എച്ച് ഡി കുമാര സ്വാമി.

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം പ്രതിപക്ഷ ബഹളം. ജൂലൈ 13 ന് സ്പീക്കര്‍ക്കെതിരെ 5 വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

ജൂലൈ 15ന് എംടിബി നാഗരാജിനെയും സുധാകറിനെയും അനുനയിപ്പിക്കാന്‍ ചര്‍ച്ചകള്‍ സജീവം. വിശ്വാസ വോട്ടെടുപ്പിന്റെ തിയതി തീരുമാനമായതോടെ ബിജെപിയും ജെഡിഎസും കോണ്‍ഗ്രസും എംഎല്‍എ മാരെ റിസോര്‍ട്ടിലേക്ക് മാറ്റി. വിമത എംഎല്‍എ മാരുടെ ഹര്‍ജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി പറയുന്നു.

ജൂലൈ 18 വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് ബാലസാഹേബ് പാട്ടീലിനെയാണ് റിസോര്‍ട്ടില്‍ നിന്ന് കാണാതായി. ഇനി മിനിറ്റുകള്‍ മാത്രമാണ് ബാക്കി. കര്‍ നാടകങ്ങള്‍ക്കും ഓപ്പറേഷന്‍ കമലക്കും തീരുമാനമാകാന്‍.