കശ്മീർ അതിർത്തിയിൽ പാക് സൈന്യത്തിന്‍റെ വെടിവെപ്പ്; മലയാളി ജവാൻ കൊല്ലപ്പെട്ടു

കശ്‍മീരിൽ പാക് സൈന്യത്തിന്‍റെ വെടിവെപ്പിൽ മലയാളി ജവാൻ കൊല്ലപ്പെട്ടു. ആലപ്പുഴ മാവേലിക്കര പുന്നമൂട് സ്വദേശി സാം ഏബ്രഹാമാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. രജൗരി മേഖലയിലെ സുന്ദർബനിയിലായിരുന്നു വെടി നിർത്തൽ കരാർ ലംഘനം.

അതേസമയം തുടർച്ചയായ വെടിനിർത്തൽ കരാർ ലംഘനത്തിൽ പാകിസ്ഥാനെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സയിദ് ഹൈദർ ഷായെ വിളിച്ചുവരുത്തി വിദേശ മന്ത്രാലയം ആണ് പ്രതിഷേധം അറിയിച്ചത്. പാക് സൈന്യം തുടരുന്ന വെടിവെപ്പിൽ പ്രദേശവാസികൾ കൊല്ലപ്പെടുന്നതിൽ ഇന്ത്യ ആശങ്ക അറിയിച്ചു.

ഈ വർഷം നൂറുതവണയിലേറെ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. പൂഞ്ച് മേഖലയിലും ആർഎസ് പുര സെക്ടറിലുമായി കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് പ്രദേശവാസികൾക്കും ജീവൻ നഷ്ടമായിരുന്നു.