വന്‍ സുരക്ഷാ വീഴ്ച; ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന് നേരെ ആക്രമണം; വീഡിയോ

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് സ്വന്തം നാടായ ഭഖ്തിയാര്‍പുറില്‍ വെച്ച്  മര്‍ദനമേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

അക്രമിയെ  അറസ്റ്റ് ചെയ്തതായും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. പ്രാദേശിക സഫര്‍ ആശുപത്രി സമുച്ചയത്തില്‍  സ്വാതന്ത്ര്യ സമര സേനാനി ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.

പുറകില്‍ നിന്ന് വന്ന ചെറുപ്പക്കാരന്‍ പ്രതിമയില്‍ പുഷ്പാഞ്ജലി അര്‍പ്പിക്കാന്‍ കുനിഞ്ഞിരുന്ന നിതീഷ് കുമാറിനെ അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യുവാവിനെ പിടികൂടുകയായിരുന്നു.