മഹാരാഷ്ട്രയില്‍ കൂടുതല്‍ പേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം എട്ടായി ഉയര്‍ന്നു.

വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മൂന്നുപേര്‍ക്കുമാണ് മഹാരാഷ്ട്രയില്‍ ഏറ്റവും ഒടുവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Read more

രാജ്യത്താകെ 12 ഒമിക്രോണ്‍ ബാധിതരാണുള്ളത്. മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലും ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കര്‍ണാടകയിലാണ് രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ ബാധ കണ്ടെത്തിയത്.