ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ല: അമിത് ഷാ

ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുകശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തുമെന്നും അദ്ദേഹം അമിത് പറഞ്ഞു. കശ്മീരില്‍ കാര്യങ്ങള്‍ മാറുകയാണ്. പുതിയ നിക്ഷേപങ്ങള്‍ എത്തുന്നെന്നും ടൂറിസത്തില്‍ കുതിച്ചുചാട്ടമുണ്ടായെന്നും അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതലയോഗം ചേര്‍ന്നു. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും താഴ്വരയിലെ സുരക്ഷയും വിലിയിരുത്തി. ജമ്മുകശ്മീരില്‍ ഇന്ന് രണ്ടാം ദിനമാണ് അമിത് ഷാ.

ജമ്മുകശ്മീരില്‍ ഗുജ്ജര്‍, ബകര്‍വാള്‍, പഹാഡി വിഭാഗങ്ങളെ പട്ടികജാതിയിലുള്‍പ്പെടുത്തി സംവരണം നല്‍കുമെന്ന് അമിത് ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു. ജമ്മുകശ്മീര്‍ ലഫ് ഗവര്‍ണര്‍ നിയോഗിച്ച സമിതിയാണ് മൂന്ന് വിഭാഗക്കാര്‍ക്കും സംവരണം നല്‍കണമെന്ന ശുപാര്‍ശ നല്‍കിയത്. ശുപാര്‍ശ പരിശോധിക്കാനായി സമിതിയെ ചുമതലപ്പെടുത്തി, സമിതി നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു.