'അടുത്ത കാല്‍നൂറ്റാണ്ട് അദ്ദേഹത്തെ വെല്ലാന്‍ ആര്‍ക്കുമാവില്ല'; നിലപാടില്‍ മലക്കം മറിഞ്ഞ്, മോദിയ്ക്ക് പ്രശംസയുമായി ശിവസേന

17-ാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശിവസേന. മോദി കരുത്തനായ നേതാവാണെന്നും ഇനി അടുത്ത കാല്‍നൂറ്റാണ്ട് അദ്ദേഹത്തെ വെല്ലാന്‍ ആര്‍ക്കുമാവില്ലെന്നും ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു.

മോദിയെ വെല്ലാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് ഈ ജനവിധി സൂചിപ്പിക്കുന്നത്. ഇന്നത്തെ ജനവിധി തെളിയിക്കുന്നത് അടുത്ത 25 വര്‍ഷത്തേക്ക് മോദിയെ വെല്ലാന്‍ ആര്‍ക്കും സാധിക്കില്ലെന്നതാണ് റാവത്ത് പറയുന്നു.

Read more

ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേന കഴിഞ്ഞ അഞ്ച് വര്‍ഷമായി പലതവണ ബിജെപിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പില്‍ വലിയ വിജയം കൈവന്നതോടെ നിലപാട് മാറ്റി മോദിയെയും ബിജെപിയെയും പ്രശംസിച്ച് രംഗത്തെത്തുകയായിരുന്നു.