കശ്മീർ വിടണമെന്ന കേന്ദ്ര നിർദ്ദേശം; തിരിച്ചുപോകാൻ ടിക്കറ്റില്ലാതെ സഞ്ചാരികൾ, ശ്രീനഗർ വിമാനത്താവളത്തിലും മറ്റും പ്രക്ഷുബ്ധാവസ്ഥ

വിനോദ സഞ്ചാരികളും അമർനാഥ് തീർത്ഥാടകരും കശ്മീർ വിടണമെന്ന കേന്ദ്ര നിർദ്ദേശം ശ്രീനഗറിലും മറ്റും പ്രക്ഷുബ്ദവസ്ഥക്കു കാരണമായി. നൂറുകണക്കിന് വിനോദസഞ്ചാരികളും അമർനാഥ് തീർഥാടകരും കശ്മീർ താഴ്‌വരയിൽ നിന്ന് പുറത്തുപോകാൻ ഒരുങ്ങുകയും എന്നാൽ വിമാനം ഉൾപ്പെടെയുള്ള യാത്ര സൗകര്യങ്ങളുടെ അപര്യാപതതയുമാണ് പ്രക്ഷുബ്വധാവസ്ഥക്കു ഇടനൽകിയത്.

വെള്ളിയാഴ്ച സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അമർനാഥ് തീർഥാടകരോടും വിനോദസഞ്ചാരികളോടും താമസം വെട്ടിക്കുറച്ച് തിരിച്ചുവരാൻ സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് അഭൂതപൂർവമായ തിരക്കാണ് ശ്രീനഗർ വിമാനത്താവളത്തിലും മറ്റും ദൃശ്യമായത്. വിമാന ടിക്കറ്റിന്റെ ലഭ്യത കുറവ് സഞ്ചാരികളെ ദുരിതത്തിലാക്കി.

Read more

എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര തുടങ്ങിയ വിമാനക്കമ്പനികൾ പ്രക്ഷുബ്ധത കണക്കിലെടുത്ത് താൽക്കാലികമായി റദ്ദാക്കൽ ഒഴിവാക്കുകയും ജമ്മു കശ്മീരിലേക്കും പുറത്തേക്കും ഉള്ള വിമാനങ്ങളുടെ നിരക്കുകൾ പുനക്രമീകരിക്കുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.