കോര്‍പ്പറേറ്റ് നികുതി ഇളവ്: ധനക്കമ്മി പരിഷ്‌കരിക്കാനോ, ചെലവ് ചുരുക്കാനോ പദ്ധതിയില്ലെന്ന് ധനമന്ത്രി

കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറവിനെത്തുടര്‍ന്ന് ധനക്കമ്മി പരിഷ്‌കരിക്കാനോ ചെലവുകള്‍ കുറയ്ക്കാനോ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്നതിനും സ്വകാര്യ നിക്ഷേപവും ഉപഭോഗവും പുനരുജ്ജീവിപ്പിക്കുന്നതിനും ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് വളര്‍ച്ച ഉയര്‍ത്തുന്നതിനുമായി രൂപകല്‍പ്പന ചെയ്ത നീക്കത്തിലാണ് സര്‍ക്കാര്‍ വെള്ളിയാഴ്ച കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറച്ചത്.

കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറവിന് ഖജനാവിന് 1.45 ലക്ഷം കോടി രൂപ ചെലവായതിനാല്‍, കുറവ് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ചെലവ് ചുരുക്കാന്‍ പദ്ധതിയിടുന്നില്ലെന്ന് സീതാരാമന്‍ പറഞ്ഞു.

ഇന്ത്യ നേരിടുന്ന തൊഴിലില്ലായ്മയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വളര്‍ച്ച നിരക്ക് ഉയര്‍ത്താനും ഇത് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നയത്തിലേക്ക് നീങ്ങില്ലെന്ന് വ്യക്തമാക്കിയത് ഇപ്പോഴുളള ക്ഷേമ പദ്ധതികളില്‍ മാറ്റമുണ്ടാകില്ലെന്നതിന്റെ സൂചനകളാണ് നല്‍കുന്നത്.