കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ബിരുദദാന ചടങ്ങില്‍ കുഴഞ്ഞ് വീണു,വീഡിയോ

Gambinos Ad
ript>

Gambinos Ad

കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി 
നിധിന്‍ ഗഡ്കരി മാഹാരാഷ്ട്രയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെ വേദിയില്‍ കുഴഞ്ഞ് വീണു.  മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ ഒരു പരിപാടിയ്ക്കിടെയായിരുന്നു സംഭവം..അഹമദനഗറില്‍ മഹാത്മ ഭൂലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ ബിരുദദാന ചടങ്ങിനിടെയാണ് സംഭവം.

ചടങ്ങില്‍ ഒപ്പമുണ്ടായിരുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു അദ്ദേഹത്തെ താങ്ങിയെങ്കിലും പൂര്‍ണമായും സ്റ്റേജില്‍ വീഴുകയായിരുന്നു.

ചടങ്ങില്‍ പ്രസംഗിച്ച് മടങ്ങി സീറ്റിലിരുന്ന കേന്ദ്രമന്ത്രി പിന്നീട് ജനഗണമന യ്ക്കായി എഴുന്നേറ്റപ്പോഴാണ് വീണത്. എന്നാല്‍ ബ്ലഡ് ഷുഗര്‍ കുറഞ്ഞതാണ് കാരണമെന്നും കുഴപ്പിമില്ലെന്നും പിന്നീട് മന്ത്രി ട്വീറ്റ് ചെയ്തു.