നിർഭയ കേസ്; ദയാഹർജി നിരസിച്ചതിനെതിരായ പ്രതിയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

നിർഭയ കൂട്ടബലാത്സംഗത്തിനും കൊലപാതകക്കുറ്റത്തിനും ശിക്ഷിക്കപ്പെട്ട വിനയ് ശർമയുടെ ദയാഹർജി രാഷ്ട്രപതി നിരസിച്ചതിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. വെള്ളിയാഴ്ച കേസ് പരിഗണിച്ച സുപ്രീം കോടതി വിനായ് ശർമ മാനസികരോഗിയാണെന്ന വാദം തള്ളിക്കളഞ്ഞു. മെഡിക്കൽ റിപ്പോർട്ടുകളും ഈ വാദത്തിന് സാധുത നൽകുന്നില്ല എന്ന് കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ, എ എസ് ബോപണ്ണ എന്നിവരടങ്ങിയ ബെഞ്ച്, ദയാഹർജി നിരസിച്ചതിനെ കുറിച്ച് ജുഡിഷ്യൽ അവലോകനത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞു. വിനയ് ശർമയുടെ മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ എല്ലാ രേഖകളും രാഷ്ട്രപതിയുടെ മുമ്പാകെ സമർപ്പിച്ചിരുന്നു എന്നും സുപ്രീം കോടതി അറിയിച്ചു.