നിഖില്‍ കുമാരസ്വാമി രാജിവെച്ചു, ജനതാദള്‍ എസില്‍ പൊട്ടിത്തെറി

യുവജനതാദള്‍ അദ്ധ്യക്ഷസ്ഥാനം നിഖില്‍ കുമാര സ്വാമി രാജിവച്ചതോടെ കര്‍ണ്ണാടകയില്‍ ജനതാദള്‍ എസില്‍ പൊട്ടിത്തെറി. പരാജയത്തിന്റെ ഉത്തരവാദിത്വം എടുത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിം രാജിവച്ചതിനു പിന്നാലെയാണ് ദേവഗൗഡയുടെ ചെറുമകന്‍ കൂടിയായ നിഖില്‍ കുമാര സ്വാമി യുവജനതാദള്‍ അധ്യക്ഷ സ്ഥാനം രാജിവച്ചത്.

പദവി ഒഴിഞ്ഞ സി എം ഇബ്രാഹിമിനാണ് നിഖില്‍ കുമാരസ്വാമി കത്തെഴുതിയത്്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം അമ്പേ നിരാശാജനകം ആയിരുന്നുവെന്നും തന്നെക്കാള്‍ ശക്തരായവര്‍ യുവജനതാദളിനെ നയിച്ച് അധികാരത്തിലേറ്റെട്ടെയെന്നുമാണ് നിഖില്‍ കുമാര സ്വാമി രാജിക്കത്തില്‍ പറയുന്നത്.

Read more

അമ്മ അനിതാകുമാരിയുടെ സിറ്റിംഗ് സീറ്റായ മാണ്ടിയില്‍ നിന്നാണ് നിഖില്‍ കുമാരസ്വാമി ഇത്തവണ ജനവിധി തേടിയത്. ആറ് മാസം മുമ്പെ നിഖില്‍ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയിരുന്നു. എങ്കിലും വിജയിക്കാനായില്ല. 2019 ലേ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹം പരാജയപ്പെട്ടിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ജെഡിഎസിന് വെറും 19 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.