നാല് സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്, 40 ഇടങ്ങളില്‍ പരിശോധന

രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡ്. ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 40 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് സൂചന.

ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് സംഘങ്ങളും ഭീകരരുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

അതിനിടെ ഇന്നലെ തീവ്രവാദ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനെത്തിയ എന്‍ ഐ എ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളെടുത്ത പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ കോടതി താക്കീത് ചെയ്തു. പിഎഫ്‌ഐ നേതാക്കളുടെ ബന്ധുക്കള്‍ ആണ് കൊച്ചി എന്‍ഐഎ കോടതി വളപ്പില്‍ ദൃശ്യം എടുത്തത്.

Read more

രാജ്യ വ്യാപക റെയ്ഡില്‍ കേരളത്തില്‍ അറസ്റ്റിലായ 5 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സംഭവം. ദുരൂഹസാഹചര്യത്തില്‍ ദൃശ്യം പകര്‍ത്തിയെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് ഗൗരവമേറിയ വിഷയമാണെന്നും ഇനി കോടതി വളപ്പില്‍ ഇക്കാര്യം ആവര്‍ത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.