4 പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തു, സുപ്രീം കോടതിയിൽ 34 ജഡ്ജിമാർ

ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹൃഷികേശ് റോയ്, എസ് രവീന്ദ്ര ഭട്ട്, വി സുബ്രമണ്യൻ എന്നിവർ ഇന്ന് രാവിലെ സുപ്രീം കോടതി ജഡ്ജിമാരായി അധികാരമേറ്റു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ

മുന്പാകെയാണ് പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 34 ആയി ഉയർന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പടെയുള്ള ജഡ്ജിമാരുടെ എണ്ണമാണ് ഇത്. സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. ജസ്റ്റിസ് ഹൃഷികേശ് റോയ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.