സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ സജീവം, സത്യപ്രതിജ്ഞാ ചടങ്ങില്‍ പുടിനും നെതന്യാഹുവും പങ്കെടുത്തേക്കും

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു കയറിയ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിലാണ്. നരേന്ദ്രമോദിയെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്നും തുടരും. ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും എന്‍ഡിഎ നേതൃയോഗവും ഇന്ന് നടക്കും

സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയെ  കാണും. വൈകിട്ട് അഞ്ച് മണിക്കാണ് ബിജെപിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗം. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി മോദി രാഷ്ട്രപതി റാം നാഥ് കോവിന്ദിന് രാജിക്കത്ത് നല്‍കി.

Read more

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വന്‍ ആഘോഷമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്നിവര്‍ ചടങ്ങിനെത്തുമെന്നാണ് സൂചന. ചൊവ്വാഴ്ച മോദി സ്വന്തം മണ്ഡലമായ വാരണാസിയില്‍ പോകും. ബുധനാഴ്ച ഗുജറാത്തിലും. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങും.