നെഹ്റു പറഞ്ഞത് പാക്, ബംഗാള്‍ ന്യൂനപക്ഷങ്ങളെ സഹായിക്കാന്‍: ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി നദ്ദ

പൗരത്വ നിയമ ഭേദഗിതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ പുതിയ പ്രസ്താവനയുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ രംഗത്ത്.

കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വരുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന നിലപാട് ഉള്ളവരായിരുന്നുവെന്ന് ബിജെപി ദേശീയ പ്രസിഡന്റ് നദ്ദ പറഞ്ഞു. ബിജെപി ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി പങ്കെടുത്ത ആഗ്രയിലെ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“പാകിസ്ഥാനില്‍ പീഡനത്തിനിരയാകുന്ന ന്യൂനപക്ഷങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് നെഹ്റുജി പറഞ്ഞിട്ടുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അവര്‍ക്ക് ഇന്ത്യയില്‍ വസിക്കാനുള്ള അവസരമുണ്ടാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും 2003-ല്‍ മന്‍മോഹന്‍ ജി പറഞ്ഞിട്ടുണ്ട്” – നദ്ദ പറഞ്ഞു.