സൈനികര്‍ക്കു വേണ്ടി കന്നിവോട്ട് ചെയ്യണമെന്ന ആഹ്വാനം; മോദിക്ക് എതിരായ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി

പ്രധാനമന്ത്രിക്കെതിരായ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. ബാലാകോട്ട്, പുല്‍വാമ സൈനികര്‍ക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന മോദിയുടെ ആഹ്വാനത്തിനെതിരെ നല്‍കിയ പരാതിയാണ് കാണാതായത്.

മഹാരാഷ്ട്രയിലെ ലാത്തൂരിലായിരുന്നു മോദിയുടെ വിവാദ പ്രസംഗം. ഇതിനെതിരെ കൊല്‍ക്കത്ത സ്വദേശിയായ മഹേന്ദ്ര സിങ്ങാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ പരാതിയുടെ പുരോഗതി അറിയാന്‍ വെബ്സൈറ്റില്‍ നോക്കിയപ്പോള്‍ “resolved” എന്നാണ് കണ്ടതെന്ന് മഹേന്ദ്ര സിങ്ങ് പറഞ്ഞു.

ആകെ 426 പരാതികളാണ് കമ്മീഷന് ലഭിച്ചിട്ടുള്ളത്. പരാതികളുടെ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്. എന്നാല്‍ ഏപ്രില്‍ 9ന് മോദിയ്ക്കെതിരെ നല്‍കിയ പരാതി ഇപ്പോള്‍ വെബ്സൈറ്റില്‍ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.