റോബര്‍ട്ട് വാദ്രയെ അഞ്ചു വര്‍ഷത്തിനകം അഴിക്കുള്ളിലാക്കുമെന്ന് മോദി; എല്ലാ മേഖലകളിലും പരാജയപ്പെട്ടത് മറയ്ക്കാന്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നുവെന്ന് വാദ്ര

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ താന്‍ അഴിക്കുള്ളിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരെ ചൂഷണം ചെയ്തതിനാലാണ് വാദ്രയെ തുറുങ്കിലടക്കുന്നതെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് റോബര്‍ട്ട് വാദ്രക്കെതിരെ നരേന്ദ്രമോദി വിമര്‍ശനം ഉന്നയിച്ചത്.

അതേസമയം, എല്ലാ മേഖലകളിലും പരാജയപ്പെട്ടത് കാരണമാണ് മോദി ഇപ്പോള്‍ തന്റെ പേര് ഇത്തരമൊരു വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത് എന്നായിരുന്നു റോബര്‍ട്ട് വാദ്രയുടെ മറുപടി. തൊഴിലില്ലായ്മയും ദാരിദ്ര്യവും അടക്കമുള്ള വിഷയങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് തനിക്ക് നേരെ തിരിയുന്നത്. മറ്റ് വിഷയങ്ങളൊന്നും ഇല്ലാത്തതിനാലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്റെ പേര് വലിച്ചിഴക്കുന്നതെന്നും വാദ്ര പറഞ്ഞു.

ഹരിയാനയിലെ പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് റോബര്‍ട് വാദ്രക്കെതിരെ മോദി രംഗത്ത് വന്നത്.