സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനെ ശിക്ഷിച്ച് സുപ്രീം കോടതി; ഒരു ലക്ഷം രൂപ പിഴയും ഒരു ദിവസം തടവും

Gambinos Ad
ript>

സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന് സുപ്രീം കോടതി ശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപ പിഴയും കോടതി പിരിയും വരെ ഒരു ദിവസം വരെ തടവുമാണ് ശിക്ഷ. ബിഹാറിലെ മുസഫര്‍പൂര്‍ ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ പീഡന കേസില്‍ സുപ്രീംകോടതി ഉത്തരവ് മറികടന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എ കെ ശര്‍മയെ നാഗേശ്വര്‍ റാവു സ്ഥലം മാറ്റിയത്. ഈ കേസിലാണ് കോടതി നാഗേശ്വര്‍ റാവുവിനെ ശിക്ഷിച്ചത്.

Gambinos Ad

നാഗേശ്വര്‍ റാവു സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ഇത് തള്ളി കൊണ്ടാണ് സുപ്രീം കോടതി റാവുവിനെ കോടതിയലക്ഷ്യത്തിന് ശിക്ഷ വിധിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവു ചുമതലയേറ്റ ഉടനെ മുന്‍ സിബിഐ ജോയന്റ് ഡയറക്ടറായ എ കെ ശര്‍മയെ സിആര്‍പിഎഫിലേക്ക് മാറ്റി നിയമിച്ചിരുന്നു. നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന കോടതി വിലക്ക് മറികടന്നായിരുന്നു നിയമനം. കഴിഞ്ഞ ജനുവരി 17ാനാണ് റാവു ശര്‍മ്മയെ മാറ്റി നിയമിച്ചത്.