മൂന്ന് ഡോക്ടർമാർക്കും 26 നഴ്സുമാർക്കും കോവിഡ്; മുംബൈ വോക്ഹാർട്ട് ആശുപത്രി അടച്ചു

മുംബൈയിലെ ഒരു ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർക്കും 26 നഴ്‌സുമാർക്കും കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഈ ആശുപത്രി സർക്കാർ കോവിഡ്-19 ബാധിത സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും താത്കാലികമായി അടച്ച്‌ നിയന്ത്രണ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു.

Read more

വോക്ക്ഹാർട്ട് ആശുപത്രിയിൽ കേസുകളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർദ്ധനയും കോവിഡ് -19 അതിവേഗം വ്യാപിച്ചതും അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാ രോഗികൾക്കും കോറോണയില്ലെന്ന് രണ്ടു തവണ സ്ഥിരീകരിക്കാതെ കെട്ടിടത്തിലേക്ക് പ്രവേശിക്കാനോ പുറത്തു കടക്കാനോ ആരെയും അനുവദിക്കില്ല.