മുംബൈ ഹെലികോപ്റ്റർ അപകടം നാല് പേർ മരിച്ചു, മലയാളിയുടെ മൃതദേഹം കണ്ടെത്തി

മുംബൈയിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മൂന്ന് മലയാളികളടക്കം നാലുപേര്‍ മരിച്ചു. ഒരാളുടെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ ചാലക്കുടി സ്വദേശി വി കെ ബാബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട്.

രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേരുമായി പോയ ഹെലികോപ്റ്ററാണ് മുംബൈയില്‍ തകര്‍ന്നുവീണത് . രണ്ടു പൈലറ്റുമാരും ഒഎന്‍ജിസിയിലെ അഞ്ച് ഉദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മലയാളികളായ വി.കെ.ബാബു, കോതമംഗലം സ്വദേശി ജോസ് ആന്റണി എന്നിവരെയാണ് കാണാതായത്.

ഒ എന്‍ ജി സി യുടെ ഹെലികോപ്ടര്‍ രാവിലെ 10.20 ന് ജുഹുവില്‍ നിന്ന് പറന്നുയര്‍ന്ന് 20 കിലോമീറ്റര്‍ അകലെ കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു. തീരസംരക്ഷണ സേന നടത്തിയ തിരച്ചില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒ എൻ ജി സി ഡെപ്യൂട്ടി ജനറൽ മാനേജർ പങ്കജ് ഗാർഗ് മരണമടഞ്ഞതായി സ്ഥിരീകരിച്ചടുണ്ട്.

10.58ന് ഒഎന്‍ജിസിയുടെ നോര്‍ത്ത് ഫീല്‍ഡില്‍ എത്തിച്ചേരേണ്ടതായിരുന്നു ഹെലികോപ്റ്റര്‍. എന്നാല്‍ പറന്നുയര്‍ന്നതിനു പിന്നാലെ 10.35 ഓടെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായെന്ന് എടിസി (എയര്‍ ട്രാഫിക് കണ്‍ട്രോള്‍) വിഭാഗം അറിയിച്ചു.