യു.പി ബി.ജെ.പിയിൽ രാജി തുടരുന്നു; മുകേഷ് വർമ്മ പാർട്ടി വിട്ടു

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുപി ബിജെപിയിൽ വീണ്ടും രാജി. എം.എൽ.എയും പിന്നോക്ക വിഭാഗ നേതാവുമായ മുകേഷ് വർമയാണ് അവസാനം പാർട്ടി വിട്ടത്. ട്വിറ്ററിൽ ഇക്കാര്യം അറിയിച്ച മുകേഷ്, സ്വാമി പ്രസാദിനൊപ്പം നിൽക്കുന്ന ചിത്രവും പ്രചരിച്ചു. ബിജെപി വിടുന്ന ഏഴാമത്തെ എം.എൽ.എയാണ് മുകേഷ്.

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്നുള്ള എംഎൽഎയാണ് മുകേഷ് വർമ. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ബിജെപി വിട്ട സ്വാമി പ്രസാദ് മൗര്യയെയും മറ്റ് നാല് പേരെയും പോലെ  മുകേഷും  ഉത്തർപ്രദേശിലെ പിന്നോക്കക്കാരെ പാർട്ടി അവഗണിച്ചെന്ന്  രാജിക്കത്തിൽ പറഞ്ഞു.

Read more

സ്വാമി പ്രസാദ് മൗര്യയെ ‘അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം’ എന്നും ‘നമ്മുടെ നേതാവ്’ എന്നും കത്തിൽ വിശേഷിപ്പിക്കുന്നുണ്ട്. ‘ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും പിന്നോക്ക സമുദായത്തിനും വേണ്ടി അഞ്ചു കൊല്ലം ബിജെപി ഒന്നും ചെയ്തില്ല. ജന പ്രതിനിധികളെ   നിലപാടാണിത്’, രാജിക്കത്തിൽ അദ്ദേഹം ആരോപിച്ചു.