ഉത്തർപ്രദേശിൽ കോവിഡ് രോഗികളുടെ സാമ്പിളുകൾ തട്ടിയെടുത്ത് ഓടി കുരങ്ങുകൾ

വിചിത്രമായ ഒരു സംഭവത്തിൽ ഉത്തർപ്രദേശിലെ മീററ്റ് മെഡിക്കൽ കോളജിൽ നിന്ന് കൊറോണ വൈറസ് പരിശോധനക്കായുള്ള സാമ്പിളുകളുമായി ഒരു കൂട്ടം കുരങ്ങുകൾ ഓടി രക്ഷപ്പെട്ടു.

കോവിഡ് -19 രോഗികളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി കൊണ്ടുപോയ ലാബ് ടെക്നീഷ്യനെ ഒരു കൂട്ടം കുരങ്ങുകൾ ആക്രമിക്കുകയും മൂന്ന് സാമ്പിളുകൾ തട്ടിയെടുത്ത ശേഷം ഓടി രക്ഷപ്പെടുകയും ചെയ്തു.

മീററ്റ് മെഡിക്കൽ കോളജിന്റെ പരിസരത്താണ് സംഭവം. മൂന്ന് രോഗികളിൽ നിന്ന് ഡോക്ടർമാർ വീണ്ടും സാമ്പിളുകൾ ശേഖരിച്ചുവെങ്കിലും കോവിഡ് -19 രോഗികളുടെ സാമ്പിളുകൾ കുരങ്ങുകൾക്കൊപ്പമുള്ളതിനാൽ പ്രദേശത്ത് പരിഭ്രാന്തി പരന്നിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്.

Read more

വൈറൽ വീഡിയോയിൽ, ഒരു കുരങ്ങൻ മരത്തിൽ ഇരുന്നു സാമ്പിൾ കളക്ഷൻ കിറ്റ് ചവയ്ക്കുന്നതായി കാണാം.