ഫെബ്രുവരി മുതൽ ആദ്യ പ്രസവത്തിനു കേന്ദ്രത്തിന്റെ വക 6000 രൂപ

കഴിഞ്ഞ പുതുവത്സര തലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമായുള്ള “മറ്റേർണിറ്റി ബെനിഫിറ്റ്” പദ്ധതി ഫെബ്രുവരിയിൽ രാജ്യവ്യാപകമായി നടപ്പാകും. സ്ത്രീകൾക്ക് ആദ്യ പ്രസവത്തിനു 6000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണിത്. “പ്രധാനമന്ത്രി മാതൃ വന്ദന യോജന” എന്നാണ് പദ്ധതിയുടെ പേര്.

ഇപ്പോൾ 53 ജില്ലകളിൽ പൈലറ്റ് പ്രൊജക്റ്റായി നടപ്പാക്കുന്ന പദ്ധതി ഫെബ്രുവരിയിൽ രാജ്യം മുഴുവൻ റോൾ ഔട്ട് ചെയ്യാനാണ് പരിപാടി. ഇതിനകം 10,000 പേർക്ക് ഈ സഹായം ലഭ്യമായെന്നാണ് വിമൻ ആൻറ് ചൈൽഡ് ഡെവലപ്മെന്റ് വകുപ്പ് സെക്രട്ടറി ആർ. കെ ശ്രീവാസ്‌തവ പറഞ്ഞത്. 51 .6 ലക്ഷം ഗർഭിണികൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മേയിലാണ് കേന്ദ്ര മന്ത്രിസഭ ഇതിന് അംഗീകാരം നൽകിയത്.